poozhanad

കാട്ടാക്കട: പൂഴനാട് നീരാഴിക്കോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം വാർഷികാഘോഷങ്ങൾക്ക് കലാസാംസ്കാരിക രംഗത്തെ 27 പ്രതിഭകൾ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

27 ദിവസം നീണ്ടു നിൽക്കുന്ന വാർഷികാഘോഷം 26ന് സമാപിക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി സെമിനാറുകൾ, ടൂർണമെന്റുകൾ, മെഡിക്കൽ ക്യാമ്പുകൾ, വിവിധ സമ്മേളനങ്ങൾ, മത്സരങ്ങൾ, പ്രതിഭകൾക്ക് ആദരം, കലാപരിപാടികൾ എന്നിവ നടക്കും. ഗ്രാമനിലാവ് വാർത്താപത്രികയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭാവനയുടെ മുഖമാസികാ പ്രകാശനം മന്ത്രി രവീന്ദ്രനാഥും, വാർഷിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും, ആദരസന്ധ്യ മന്ത്രി കൃഷ്ണൻകുട്ടിയും നിർവഹിക്കും. ശശി തരൂർ എം.പി, എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, ശബരീനാഥൻ, ഐ.ബി. സതീഷ്, കവി മധുസൂദനൻ നായർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി അപ്പുക്കുട്ടൻ, നെഹ്റു യുവകേന്ദ്ര സോണൽ ഡയറക്ടർ സതീഷ്, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു, പ്രതിരോധ വക്താവ് ധന്യ സനൽ, സാംസ്കാരിക വകുപ്പ് ഡയറക്ടർ സദാശിവൻ നായർ, വനിതാകമ്മിഷൻ അംഗം ഇ.എം.രാധ, ഹരീന്ദ്രൻ നായർ, കൃഷ്ണ പൂജപ്പുര, മുരുകൻ കാട്ടാക്കട, ചലച്ചിത്ര താരം ചിപ്പി, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽ തുടങ്ങി പ്രമുഖർ പങ്കെടുക്കും.