ആറ്റിങ്ങൽ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ആറ്റിങ്ങലിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി തുടങ്ങി വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ചില സ്വകാര്യ വാഹനങ്ങൾ ആശുപത്രി, എയർപോർട്ട്, മരണം എന്നീ ബോർഡുകൾ പതിച്ച് ഓടുന്നുണ്ടായിരുന്നു. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. ആലംകോട് കടകൾ രാവിലെ പൂർണമായും തുറന്നെങ്കിലും പിന്നീട് കുറേ കടകൾ അടച്ചു.