atl03je

ആറ്റിങ്ങൽ: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്‌ത ഹർത്താലിനിടെ ഹർത്താൽ അനുകൂലികൾ നഗരസഭയിൽ തള്ളിക്കയറാൻ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. ചെയർമാൻ ഹർത്താൽ അനുകൂലികളെ തടഞ്ഞതോടെ പ്രവർത്തകർ നഗരസഭാ ചെയർമാനുമായി വാക്കേറ്റമായി. നഗരസഭാ ജീവനക്കാരും സി.പി.എം അനുകൂലികളും എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. സ്ഥലത്തെത്തിയ സി.ഐ സുനിൽകുമാറും, എസ്.ഐ തൻസീമും ഇരുകൂട്ടരെയും അനുനയിപ്പിക്കുകയായിരുന്നു. സിവിൽസ്റ്റേഷനിലും ജീവനക്കാരുമായി ഹർത്താൽ അനുകൂലികൾ വാക്കേറ്റമുണ്ടായി. തഹസിൽദാർ ഇരുവിഭാഗക്കാരെയും അനുനയിപ്പിച്ചു. ആറ്റിങ്ങലിൽ ഒന്നുരണ്ടു കടകൾ തുറന്നെങ്കിലും ഹർത്താൽ അനുകൂലികളെത്തി ഇവ അടപ്പിച്ചു.