നെയ്യാറ്റിൻകര: ഹർത്താൽ അനുകൂലികൾ വിരട്ടിയോടിച്ച ട്രാൻസ്പോർട്ട് ബസിടിച്ച് ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ കട തകർന്നു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ ശബരിമല കർമ്മ സമിതി പ്രവർത്തകർ ആലുംമ്മൂട് ജംഗ്ഷനിൽ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികൾ കല്ലെറിഞ്ഞ് തുരത്തിയ തിരുവനന്തപുരത്തുനിന്നും കളിയിക്കാവിളയിലേക്ക് വന്ന ബസ് ദിശതെറ്റി ബസ്റ്റാൻഡിന് സമീപമുള്ള മിനിലതർ വർക്ക്സ് എന്ന കടയിലേക്ക് ഇടിച്ചു കയറിയത്. കടയുടെ മുൻവശത്തെ ഷട്ടറും ഇടതു വശത്തുള്ള തൂണുകളും പൂർണമായും തകർന്നു. യാത്രക്കാരിൽ രണ്ട് പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര പൊലീസെത്തി കേസെടുത്ത ശേഷം ബസ് നീക്കം ചെയ്തു.