നെയ്യാറ്റിൻകര: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്‌ത ഹർത്താലിൽ കടകമ്പോളങ്ങൾ തുറന്നില്ല. കെ.എസ്.ആർ.ടി.സി വൈകിട്ട് 6 വരെ സർവീസുകൾ നടത്തിയില്ല. ഇന്നലെ രാവിലെ നെയ്യാറ്റിൻകരയിൽ നടന്ന പ്രതിഷേധ പ്രകടനം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രഞ്ചിത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, ജനറൽ സെക്രട്ടറി അഡ്വ. പൂഴിക്കുന്ന് ശ്രീകുമാർ, കാരിയോട് പ്രദീപ്, രാധാകൃഷ്ണൻ, അമരവിള ജയചന്ദ്രൻ, ചന്ദ്രകിരൺ, ഷിബുരാജ് കൃഷ്ണ, രാമേശ്വരം ഹരി, രാജേഷ്, ആലംപൊറ്റ ശ്രീകുമാർ, ലാലു, ഓലത്താന്നി ജിഷ്ണു, ഹരികൃഷ്ണൻ, അരുൺ, പൂക്കൈത ശിവകുമാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.