exam

ആര് വിരുന്നുവന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ല എന്നു പറയും പോലെയാണ് പാവം വിദ്യാർത്ഥികളുടെ കാര്യം. ആര് ഹർത്താൽ നടത്തിയാലും മാറ്റിവെയ്ക്കുന്ന ഒന്നാണ് വിദ്യാർത്ഥികളുടെ പരീക്ഷകൾ. അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന ഹർത്താലുകൾ കാരണം പരീക്ഷകൾ മാറ്റിവെച്ച് കുട്ടികളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. എന്തൊക്കെ കോടതിവിധികൾ വന്നാലും, ഇനി സാക്ഷാൽ ദൈവം തമ്പുരാൻ നേരിട്ട് പ്രത്യക്ഷപ്പെട്ട് പറഞ്ഞാലും നമ്മുടെ കേരളനാട്ടിൽ ഹർത്താലുകൾക്ക് വിരാമമുണ്ടാകാൻ പോകുന്നില്ല. പകരം ആഴ്ചയിൽ മൂന്നും നാലും എന്ന കണക്കിന് ഹർത്താലുകൾ പെരുകാനാണ് സാധ്യതയും. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുട്ടികളുടെ സ്കൂൾ, കോളേജ് തല പരീക്ഷകൾ എല്ലാം ഞായറാഴ്ചകളിലേക്ക് നിശ്ചയിക്കണം. പൊതുവെ ഞായറാഴ്ചകളിൽ ആരും ഹർത്താലുകൾ നടത്തുന്നത് കണ്ടിട്ടില്ല. അങ്ങനെ വരുമ്പോൾ ഹർത്താലുകളും സുഗമമായി നടക്കും; ഒപ്പം കുട്ടികളുടെ പരീക്ഷകളും.

എ . കെ . അനിൽകുമാർ

നെയ്യാറ്റിൻകര