sanal-kumar

 വിജിക്ക് ജോലി നല്കുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ല

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പത്തുലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സനലിന്റെ ഭാര്യ വിജിക്ക് ജോലി നല്കുന്ന കാര്യത്തിൽ പക്ഷേ തീരുമാനമെടുത്തില്ല.
ധനസഹായവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് സനലിന്റെ കുടുംബം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. കഴിഞ്ഞദിവസം സി.എസ്.ഐ സഭ മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ സഹായധനം അനുവദിക്കാനും വിജിക്ക് അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി നൽകാനും ധാരണയായിരുന്നു. ഇതേത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ഹരിയാനയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ജവാൻ (3 എൻജിനിയേഴ്‌സ് റെജിമെന്റ്) പി.കെ. പ്രദീപിന്റെ ഭാര്യ സി. സുജിതയ്ക്ക് പ്രത്യേക കേസായി പരിഗണിച്ച് മലപ്പുറം ജില്ലയിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ നിയമനം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.