തിരുവനന്തപുരം: തലസ്ഥാനത്തെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കേരളകൗമുദി മുൻ സീനിയർ സബ് എഡിറ്ററുമായ പട്ടം വൃന്ദാവൻ ഗാർഡൻസിൽ (ഹൗസ് നമ്പർ 65) പുല്ലാട് വള്ളിപ്പറമ്പിൽ പാറേൽ വി.ടി. വർഗീസ് (88) അന്തരിച്ചു. രണ്ടര പതിറ്റാണ്ടോളം കേരളകൗമുദി തിരുവനന്തപുരം സിറ്റി ബ്യൂറോയിൽ ലേഖകനായി പ്രവർത്തിച്ചു. ഭാര്യ : അയിരൂർ നീലംപിലാലിൽ കുടുംബാംഗം മേരി മാത്യു (റിട്ട. അദ്ധ്യാപിക, കോട്ടൺഹിൽ സ്ക്കൂൾ ) മക്കൾ : ജോ തോമസ് വർഗീസ് (യു.എസ്.എ), ആൻമേരി (ബംഗളൂരു). മരുമകൾ : അനി എബ്രഹാം (യു.എസ്.എ). ചെറുമകൾ: നേഹ. 6ന് രാവിലെ 11.30ന് പട്ടത്തെ വസതിയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം 12.30ന് പാറ്റൂർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ.
നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസം ഡിപ്ലോമ പാസായാണ് മാദ്ധ്യമപ്രവർത്തന രംഗത്തെത്തിയത്. കേരളകൗമുദി അസോസിയേറ്റ് എഡിറ്ററായിരുന്ന കെ. വിജയരാഘവൻ, പ്രത്യേക ലേഖകനായിരുന്ന കെ.ജി. പരമേശ്വരൻ നായർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു. മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളിലും ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. കോഴഞ്ചേരി സ്വദേശിയായ വർഗീസ് ജോലിയുടെ ഭാഗമായി തിരുവനന്തപുരത്ത് സ്ഥിര താമസമാക്കുകയായിരുന്നു.