പാറശാല: പാറശാല ഗവ. ആയുർവേദ ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ആവശ്യമായ സ്റ്റീൽ പ്ലേറ്റുകളും മറ്റും വ്യാപാരി വ്യവസായി ഏകോപന സമിതി പാറശാല യൂണിറ്റ് സംഭാവന ചെയ്തു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ പാറശാല യൂണിറ്റ് പ്രസിഡന്റ് എം. ശിവപ്രസാദ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷിന് പാത്രങ്ങളും മറ്റും കൈമാറി. പഞ്ചായത്ത് നടപ്പാക്കി വരുന്ന പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പാത്രങ്ങളും മറ്റും സംഭാവന ചെയ്‍തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സെയ്ദലി അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മേബ്‌ലറ്റ് സ്വാഗതം പറഞ്ഞു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഗോഡ്‌വിൻ, ഡോ. നവീൻ, ഡോ. അരുൺ, ഡോ. എൽദോ, വ്യാപാരി വ്യവസായി ഭാരവാഹികളായ വി. അബ്ദുൽമജീദ്, രമേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. സതീഷ് എന്നിവർ സംസാരിച്ചു.