d

വെഞ്ഞാറമൂട്: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. മുക്കുന്നൂർ എസ്.എസ്. ഭവനിൽ സുധാകരന്റെ മാരുതി കാറാണ് കത്തി നശിച്ചത്. ഇന്നലെ പുലർച്ചെ 1.30നായിരുന്നു സംഭവം. റോഡിൽ നിന്നും ശബ്ദം കേട്ട് ഉണർന്ന അയൽവാസികളാണ് കാറിൽ തീ പടരുന്നത് കാണുകയും ഉടമയെ വിവരമറിയിക്കുകയും ചെയ്തത്. തുടർന്ന് ഉടമയും, സമീപവാസികളും എത്തി തീ കെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കാർ പൂർണമായും കത്തി നശിച്ചു.