tovino

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2017-2018 വർഷത്തെ യൂത്ത് ഐക്കൺ പുരസ്‌കാരത്തിന് ചലച്ചിത്രതാരം ടൊവിനൊ തോമസ് അർഹനായി. കലാ സാംസ്‌കാരികം വിഭാഗത്തിലാണ് പുരസ്കാരം. പുരസ്‌കാര വിതരണവും നവോത്ഥാന യുവസംഗമത്തിന്റെ ഉദ്ഘാടനവും നാളെ രാവിലെ 11 ന് കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കും.