ty5y

തിരുവനന്തപുരം: ശാസ്ത്രബോധം വളർത്തുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരണങ്ങൾ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രസിദ്ധീകരണത്തിന്റെ 50 വർഷം തികയുന്ന ശാസ്ത്രകേരളത്തിന്റെ ഡിജിറ്റൽ വേർഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രകേരളം ഡിജിറ്റൽ പതിപ്പിന്റെയും മാസികാ ഇ-കൊമേഴ്സ് വെബ്സൈറ്റിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. www.sathrakeralam.com, www.kssppublications.com എന്നീ വെബ്സൈറ്റുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ പ്രസിഡന്റ് ടി.ഗംഗാധരൻ, ജനറൽ സെക്രട്ടറി ടി.കെ മീരഭായി, മാനേജിംഗ് എഡിറ്റർ എം.ദിവാകരൻ, പ്രസിദ്ധീകരണ സമിതി കൺവീനർ പി.മുരളീധരൻ,ബി.രമേഷ്, ജില്ലാ പ്രസിഡന്റ് ബി.പ്രഭാകരൻ, വി.കെ. നന്ദനൻ തുടങ്ങിയവർ പങ്കെടുത്തു.