100 ബസുകൾ തകർത്തു; നഷ്ടം പാർട്ടികളുടെ അക്കൗണ്ടിൽ നിന്ന് ഈടാക്കും
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ അക്രമങ്ങളിൽ കെ.എസ്.ആർ.ടി.സിക്ക് 3.35 കോടി രൂപയുടെ നഷ്ടമുണ്ടായി. 100 ബസുകൾ ഹർത്താലുനുകൂലികൾ തകർത്തു.
ഈ തുക ഈടാക്കുന്നതിന് ഹർത്താൽ പ്രഖ്യാപിച്ച സംഘടനകളുടെ ബാങ്ക് അക്കൗണ്ട് വിവരം ശേഖരിച്ച് പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് എം.ഡി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. ഒന്നരക്കോടി രൂപ വിലയുള്ള സ്കാനിയയും എ.സി ചിൽ ബസും അക്രമത്തിന് ഇരയായി. ജീവനക്കാർക്ക് പരിക്കുപറ്റിയ സംഭവങ്ങളും ഉണ്ടായി.
ബസ് തകർന്നതിന്റെ വിശദവിവരം
തിരുവനന്തപുരം 23
കൊല്ലം 22
പത്തനംതിട്ട 10
ആലപ്പുഴ 4
കോട്ടയം 4
ഇടുക്കി 2
എറണാകുളം 2
തൃശൂർ 6
പാലക്കാട് 6
വയനാട് 4
മലപ്പുറം 6
കോഴിക്കോട് 4
കണ്ണൂർ 2
കാസർകോട് 5