ആറ്റിങ്ങൽ: പകൽ സമയം ഉടമയുടെ കണ്ണു വെട്ടിച്ച് കടയിൽ നിന്നും പണവും സാധനങ്ങളും മോഷ്ടിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ഇടയ്ക്കോട് അവനവഞ്ചേരി പരുത്തിയിൽ ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന സാദിഖാണ് (20) അറസ്റ്റിലായത്. മങ്കാട്ടുമൂല ജംഗ്ഷനിൽ കെ.കെ. ഹൈസിൽ രഘുനാഥന്റെ കടയിൽ നിന്നും ഇയാൾ കഴിഞ്ഞ മാസം 11 ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് മോഷണം നടത്തിയത്. സി.സി .ടി.വി ദൃശ്യങ്ങളുടെ സാഹായത്തോടെയാണ് തിരിച്ചറിഞ്ഞത്.