ksrtc

തിരുവനന്തപുരം: ഹർത്താലുകൂലികൾ തകർത്ത ബസുകളുമായി കെ.എസ്.ആർ.ടി.സി ജീവനക്കാർ എം.ഡി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിൽ പ്രതീകത്മക വിലാപയാത്ര നടത്തി. 'ഇതിനൊന്നും ഞാൻ ഉത്തരവാദിയല്ല ദയവായി എന്നെ എറിഞ്ഞു തകർക്കരുത്' എന്നെഴുതിയ ബാനർ ബസിൽ കെട്ടിയായിരുന്നു പ്രകടനം.

കിഴക്കേകോട്ട ട്രാൻസ്പോർട്ട് ഭവന്റെ മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ആയുർവേദ കോളേജ് ജംഗ്ഷനിൽ അവസാനിച്ചു. ജനത്തിന്റെ മനസാക്ഷി ഉണർത്തനാണ് വിലാപയാത്ര നടത്തുന്നതെന്ന് എം.ഡി ടോമിൻ തച്ചങ്കരി പറഞ്ഞു.ഇത്തവണ ചിൽബസിനു നേരെ വരെ കല്ലേറുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.