കല്ലമ്പലം : കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്‌കൂളിൽ ദേശീയ ബാലതരംഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവരുന്ന കലാസാഹിത്യ മത്സരങ്ങൾ സമാപിച്ചു. സമാപന സമ്മേളനം ദേശീയ ബാലതരംഗം സംസ്ഥാന ചെയർമാൻ ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്‌ഘാടനം ചെയ്തു. കെ.ടി.സി.ടി ചെയർമാൻ ഡോ. പി .ജെ നഹാസ് മുഖ്യാതിഥി ആയിരുന്നു. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ അറുപതോളം സ്‌കൂളുകളിൽ നിന്നായി ആയിരത്തി ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ടി . ശരത്ചന്ദ്ര പ്രസാദും, ഡോ.പി.ജെ നഹാസും ചേർന്ന് വിതരണം ചെയ്തു. വെട്ടൂർ പ്രതാപൻ, എം.എൻ മീര , എ. അസീനാബീഗം, ഫാജിദാ ബീവി, സബ്ന എന്നിവർ സംസാരിച്ചു.