വർക്കല: അജ്ഞാതവാഹനമിടിച്ച് റോഡിൽ വീണുകിടന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. ബുധനാഴ്ച വൈകുന്നേരം ആറരയോടെ ശിവഗിരി റോഡിൽ അന്ധവിദ്യാലയത്തിനു സമീപം വളവിൽ വച്ചാണ് അപകടം. ശ്രീനിവാസപുരം റോഡുവിളവീട്ടിൽ മാഹീന്റെയും ജമീലയുടെയും മകൻ അൻ നസീം (26)ആണ് മരണമടഞ്ഞത്. ബൈക്കിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. രക്തം വാർന്നുകിടന്ന അൻ നസീമിനെ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടൂറിസ്റ്റ് ബസ് ജീവനക്കരനാണ് . സഹോദരി ഫാത്തിമ.