ചേതേശ്വർ പുജാരയുടെ പതിനെട്ടാമത് ടെസ്റ്റ് സെഞ്ച്വറിയാണിത്. ആസ്ട്രേലിയയ്ക്കെതിരെ അഞ്ചാമത്തേതും.
3
ഈ പരമ്പരയിൽ മൂന്നാം തവണയാണ് പുജാര സെഞ്ച്വറി നേടുന്നത്. ആസ്ട്രേലിയയ്ക്കെതിരെ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമനായി സുനിൽ ഗവാസ്കറിനൊപ്പം പുജാര സ്ഥാനം പിടിച്ചു. നാല് സെഞ്ച്വറികൾ നേടിയിട്ടുള്ള കൊഹ്ലിയാണ് ഇക്കാര്യത്തിൽ ഒന്നാമൻ.
1135 പന്തുകളാണ് ഈ പരമ്പരയിൽ ഇതേവരെ പുജാര നേരിട്ടത്. 2017 ലെ ആസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ പുജാര 1049 പന്തുകൾ നേരിട്ടിരുന്നു.
ആസ്ട്രേലിയയിലെ പുജാര
അഡ്ലെയ്ഡ്
123, 71
പെർത്ത്
24, 4
മെൽബൺ
100, 0
സിഡ്നി
130 നോട്ടൗട്ട്.
458
റൺസ് ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് സ്വന്തമാക്കിയ പുജാരയാണ് പരമ്പരയിലെ ടോപ് റൺസ് സ്കോറർ.
മികവോടെ മായാങ്ക്
മെൽബണിലെ അരങ്ങേറ്റ അർദ്ധ സെഞ്ച്വറിക്ക് (76) പിന്നാലെ സിഡ്നിയിലും അർദ്ധ സെഞ്ച്വറി കുറിച്ച് മായാങ്ക് അൻവാൾ ടെസ്റ്റ് ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. ആസ്ട്രേലിയൻ പേസർമാരുടെ ബൗൺസറുകളെ അതിജീവിച്ചാണ് മായാങ്ക് ഇന്നലെ 77 റൺസെടുത്തത്. ഇടയ്ക്ക് ഏറേറ്റ് മായാങ്കിന്റെ ഹെൽമറ്റ് തകർന്നിരുന്നു. വാരിയെല്ലിനും എറുകൊണ്ടു. ചേതേശ്വർ പുജാരയെയും ബൗൺസറുകൾകൊണ്ട് വിരട്ടാൻ ഓസീസ് പേസർമാർ ശ്രമിച്ചെങ്കിലും വിലപ്പോയില്ല.