jimmy-neesham-5-sixes-in-
jimmy neesham 5 sixes in one over


മൗണ്ട് മൗംഗാനൂയി : ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ആതിഥേയരായ ന്യൂസിലൻഡിന് 45 റൺസ് ജയം.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഒാവറിൽ 371/7 എന്ന സ്കോർ ഉയർത്തിയപ്പോൾ പൊരുതിനോക്കിയ ശ്രീലങ്ക 49 ഒാവറിൽ 326 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു.

കിവീസ് ഇന്നിംഗ്സിൽ മാർട്ടിൻ ഗപ്ടിൽ (138) സെഞ്ച്വറിയും കേൻ വില്യംസൺ (76), റോസ് ടെയ്ലർ (54) എന്നിവർ അർദ്ധ സെഞ്ച്വറികളും നേടിയെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ഒരോവറിലെ അഞ്ച് സിക്സുകൾ ഉൾപ്പെടെ 13 പന്തുകളിൽ പുറത്താകാതെ 47 റൺസ് നേടിയ ജിമ്മി നിഷമിന്റെ പ്രകടനമാണ്. ലങ്കയ്ക്കുവേണ്ടി കുശാൽ പെരേര (102), ഡിക്ക്‌വെല്ല (76), ഗുണതിലക (43) എന്നിവരാണ് പൊരുതിനോക്കിയത്.

26 ഒാവറിൽ 178/2 എന്ന നിലയിലായിരുന്നു ലങ്ക പിന്നീട് തകരുകയായിരുന്നു

നീഷമിന്റെ സിക്സുകൾ

.മത്സരത്തിൽ ആകെ 13 പന്തുകൾ നേരിട്ട ജിമ്മിനീഷം ആറ് സിക്സുകൾ പറത്തി.

. ഇതിൽ അഞ്ചും തിസാര പെരേര എറിഞ്ഞ 49-ാം ഒാവറിലായിരുന്നു.

. തിസാരയുടെ ഒാവറിന്റെ ആദ്യ അഞ്ചുപന്തുകളാണ് നീഷം തുടർച്ചയായി സിക്സിന് പറത്തിയത്

നുവാൻ പ്രദീപ് എറിഞ്ഞ അവസാന ഒാവറിലെ അവസാന പന്തും സിക്സിന് പറത്തി.

28 കാരനായ നീഷം 2017 ജൂണിന് ശേഷം ആദ്യമായാണ് കിവീസിന് വേണ്ടി ഏകദിനത്തിനിറങ്ങിയത്.

പാകിസ്ഥാൻ ആൾഒൗട്ട്

കേപ് ടൗൺ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 177 റൺസിന് ആൾ ഒൗട്ടായി . മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാംദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 61/1 എന്ന നിലയിലാണ്.

നാലുവിക്കറ്റ് വീഴ്ത്തിയ ആദ്യ ടെസ്റ്റിലെ തുടർപ്രകടനം നടത്തിയ ഡുവാനേ ഒളിവറും മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഡേൽ സ്റ്റെയ്നും രണ്ട് വിക്കറ്റ് വീഴ്ത്തിയ റബാദയും ചേർന്നാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്. 56 റൺസെടുത്ത നായകൻ സർഫ്രാസ് അഹമ്മദാണ് പാക് നിരയിലെ ടോപ് സ്കോറർ. ഷാൻ മസൂദ് 44 റൺസും മുഹമ്മദ് അമിർ 22 റൺസും ആസാദ് ഷരീഫ് 20 റൺസും നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിംഗ്സിൽ ഡീൻ എൽഗാറിനെയാണ് നഷ്ടമായത്.