ob-siku-28

കരുനാഗപ്പള്ളി: കന്നേറ്റി കരുമ്പാലി ഭാഗത്ത് പള്ളിക്കലാറിൽ കക്കവാരാൻ ഇറങ്ങിയ നാല് യുവാക്കളിൽ രണ്ടുപേർ മുങ്ങി മരിച്ചു. പടനായർകുളങ്ങര തെക്ക് മിഥ്യയിൽ രഘു- വസന്ത ദമ്പതികളുടെ മകൻ സിക്കു (28) ,​ പട.തെക്ക് പന്തിരാം വയലിൽ സുന്ദരേശൻ - മിനി ദമ്പതികളുടെ മകൻ അപ്പു എന്ന സുമേഷ് (27) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയാണ് സിക്കു, സുമേഷ്, ജിതേഷ്, രതീഷ് എന്നിവർ കക്കാവാരാനായി പുറപ്പെട്ടത്. പായൽമൂടിയ ആറ്റിൽ മുങ്ങിയ സിക്കുവും, സുമേഷും ഏറെ സമയം കഴിഞ്ഞിട്ടും പൊങ്ങിയില്ല. തുടർന്ന് മറ്റുള്ളവർ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അതോടെ, ഫയർഫോഴ്സും പൊലീസും എത്തി തെരച്ചിൽ ആരംഭിച്ചു. രാത്രി 7 മണിയോടെ സിക്കുവിന്റെ മൃതദേഹം കണ്ടെത്തി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ദിവ്യയാണ് സിക്കുവിന്റെ ഭാര്യ. മകൻ: സായന്ത് ( ഒരു വയസ്) . സുമേഷ് അവിവാഹിതൻ.