കല്ലമ്പലം . ആടിനെ മേയ്ച്ചുകൊണ്ടിരുന്ന മടവൂർ ഞാറയിൽക്കോണം പൊയ്കവിള വീട്ടിൽ എ. ഹബീബ് മുഹമ്മദ് (78)കാട്ടുതേൻ തുമ്പികളുടെ ആക്രമണത്തിൽ മരിച്ചു. ബുധനാഴ്ച വൈകിട്ട് നാലരയോടെ വീടിനു സമീപത്തെ പറമ്പിൽവച്ചായിരുന്നു തുമ്പികളുടെ കൂട്ടയാക്രമണം. ദേഹമാസകലം കുത്തുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില വഷളായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ച് ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു അന്ത്യം . ഭാര്യ സുബൈദാബീവി. മക്കൾ സുനിർഷ, ഹനിർഷ, ഹൻസി. മരുമകൻ റിയാദ് .