വിഴിഞ്ഞം:വിഴിഞ്ഞത്തെ നോ മെൻസ് ലാൻഡിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയുണ്ടായ തീപിടിത്തത്തിൽ രണ്ട് വള്ളവും ഒരു വലയും കത്തി നശിച്ചു.കോസ്റ്റൽ പൊലീസ് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീ കെടുത്തുകയായിരുന്നു. വിഴിഞ്ഞം സ്വദേശിയായ ശ്രീമർപിള്ളയുടെയും രാജമണിയുടെയും വള്ളങ്ങളും തദേവൂസിന്റെ വലയുമാണ് കത്തി നശിച്ചത്. മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായാതായി ഇവർ പറഞ്ഞു സിഗരറ്റ് വലിച്ച് വലിച്ചെറിഞ്ഞതിൽ നിന്നാവാം തീ പടർന്നതെന്ന് സംശയിക്കുന്നു. ഫിഷറീസ് ഉദ്യോഗസ്ഥർ കോസ്റ്റൽ പൊലീസ് എന്നിവരും സംഭവസ്ഥലത്തെത്തി.