തിരുവനന്തപുരം: അബ്കാരി കേസിൽ റിമാൻ‌ഡിലായിരുന്ന പ്രതി മരിച്ചു. ചിറയിൻകീഴ് മൂതാക്കൽ കുന്നത്തുകോണം ചിറക്കരവീട്ടിൽ സുരേന്ദ്രനാണ് (50) മരിച്ചത്. മൂന്നാഴ്ച മുമ്പ് റിമാ‌ൻഡിലായ സുരേന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്ര് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പൂജപ്പുര പൊലീസ് കേസെടുത്തു.