കിളിമാനൂർ :പഴയകുന്നിൻമേൽ മഞ്ഞപ്പാറ ചെറാട്ടുകുഴി കോളനിയിൽ ആനന്ദിന്റെ മകൻ അച്ചു (20) സമീപത്തുള്ള കിണറ്റിൽ വീണു മരിച്ചു. രണ്ടുദിവസമായി അച്ചുവിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ കിളിമാനൂർ പൊലീസിൽ ഇന്നലെ പരാതി നൽകിയിരുന്നു. തെരച്ചിൽ നടത്തിയ നാട്ടുകാർ സമീപത്തെ കിണറ്റിൽ മൃദേഹം കണ്ടെത്തുകയായിരുന്നു. കിളിമാനൂർ പൊലീസ് കേസെടുത്തു.