ചിറയിൻകീഴ്:മന്നം ജയന്തി ചിറയിൻകീഴ് നാട്ടുവാരം എൻ.എസ്.എസ് കരയോഗം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കരയോഗ മന്ദിരത്തിൽ നടത്തിയ ജയന്തി സമ്മേളനം എൻ.എസ്.എസ് പ്രതിനിധി സഭാംഗം പാലവിള സുരേഷ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എം.ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ ജെ.രഘുകുമാർ മുഖ്യ പ്രഭാഷണം നടത്തി.ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണ വനിത സ്വയം സഹായ സംഘം ആറ്റിങ്ങൽ ശരണാലയം അനാഥലയത്തിലെ അന്തേവാസികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.കരയോഗം ജോയിന്റ് സെക്രട്ടറി ടി.എസ്.ഹരികൃഷ്ണൻ,വനിത സമാജം വൈസ് പ്രസിഡന്റ് കെ.എൽ.രത്നകുമാർ,വനിത സമാജം സെക്രട്ടറി രാധാമണി അമ്മ,കരയോഗം വൈസ് പ്രസിഡന്റ് ആർ.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.