ബാലരാമപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര നാളെ നടക്കും.പെരിങ്ങമല കാണിക്കകുറ്റി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പദയാത്ര കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്യും.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ജാഥാ ക്യാപ്റ്റനാകുന്ന പദയാത്രയിൽ മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാറിന് അദ്ദേഹം പതാക കൈമാറും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി മെമ്പർമാർ,​ ഡി.സി.സി ജനറൽ സെക്രട്ടറിമാർ,​ പഞ്ചായത്ത് പ്രസിഡന്റ്,​ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,​ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,​ പഞ്ചായത്ത് മെമ്പ‌ർമാർ,​ ബ്ലോക്ക് പ്രസിഡന്റ്,​ ഡി.സി.സി മെമ്പർമാർ,​ ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ,​ യൂത്ത് കോൺഗ്രസ്,​ മഹിളാകോൺഗ്രസ്,​ കർഷക കോൺഗ്രസ്,​ ഐ.എൻ.റ്റി.യു.സി യൂണിയൻ നേതാക്കൾ എന്നിവർ സംസാരിക്കും.