വെഞ്ഞാറമൂട്: പുതുവത്സരാഘോഷത്തിനിടെ കാണാതായ യുവാവ് പൊട്ടക്കിണറ്റിൽ മരിച്ചനിലയിൽ .മഞ്ഞപ്പാറക്കോളനി , ചേറാട്ടുകുഴി വീട്ടൽ അച്ചുവി (20) നെയാണ് ചേറാട്ടുകുഴി റബ്ബർ പുരയിടത്തിലെ പൊട്ടക്കിണറ്റിൽ കണ്ടത്. നാൽപതടിയോളം താഴ്ചയുള്ള കിണറാണിത്. മൃതദേഹത്തിന് മൂന്നു ദിവസത്തെയെങ്കിലും പഴക്കംവരും . കഴിഞ്ഞ 31 ന് രാത്രിയോടെയാണ് അച്ചുവിനെ കാണാതായത്. കൂട്ടുകാരുമൊത്ത് ന്യൂ ഇയർ ആഘോഷത്തിനെന്നുപറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.. ടാപ്പിങ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത് .ബന്ധുക്കളെത്തി വിവരം കിളിമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.