തിരുവനന്തപുരം: കരകുളം ആറാംകല്ല് സമഭാവന റസിഡന്റ്സ് അസോസിയേഷന്റെ അഞ്ചാം വാർഷികവും കുടുംബസംഗമവും പ്രശസ്ത ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഐ.ജെ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ ബി.എസ്. സജിമോൻ, ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി പി, വാർഡ് മെമ്പർമാരായ രാജമ്മ സുകുമാരൻ, എസ്. ചിത്ര, ഡി. വികാസ്, യുവകവി പാലോട് രാജീവ് അയ്യർ, മോഹനൻ പി തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഐ.ജെ. സന്തോഷ് കുമാർ (പ്രസിഡന്റ്), എസ്. മഹേഷ് (വൈസ് പ്രസിഡന്റ്), രാജേന്ദ്രൻ ടി.വി (സെക്രട്ടറി), ഹരികുമാർ ജെ (ജോയിന്റ് സെക്രട്ടറി), ജെ. സനൽ (കൺവീനർ), ആർ. ബിജുകുമാർ (ഖജാൻജി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അഗസ്തി ചീരയുടെ ഔഷധഗുണവും വാണിജ്യ സാധ്യതയും എന്ന വിഷയത്തിൽ നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാർ ക്ലാസ് നയിച്ചു.