കുഴിത്തുറ:കന്യാകുമാരി അരുമനയ്ക്കടുത്ത് മുഴുക്കോട് സ്വദേശി ഐസക്കിന്റെ മകൻ ഷാനു (23) ബൈക്കപകടത്തിൽ മരിച്ചു..ഷാനുവും സുഹൃത്ത് റോകിനും കുഴിത്തുറ മേൽപുറം റോഡേ വരുമ്പോൾ കഴുവൻതിട്ടയിൽവച്ച് ബൈക്ക് നിയന്ത്രണം തെറ്റി ചുമരിൽ ഇടിച്ചുമറിയുകയായിരുന്നു. നാട്ടുകാർ രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷാനു മരിച്ചു.