വിതുര: വിഷുവിന്റെ വരവറിയിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൂക്കേണ്ട കണിക്കൊന്നകൾ ഇക്കുറി ഡിസംബർ മുതൽ പൂത്ത് തുടങ്ങി. നഗരപ്രദേശങ്ങൾക്ക് പുറമേ ഗ്രാമീണമേഖലയിലെ മിക്ക ഭാഗങ്ങളിലും കണിക്കൊന്ന പൂക്കൾ നിറഞ്ഞ് നില്ക്കുകയാണ്. പൊൻമുടി വനത്തിൽ കണിക്കൊന്നകൾക്കൊപ്പം മറ്റ് മരങ്ങളും പൂവണിഞ്ഞ് നിൽക്കുന്നത് സഞ്ചാരികൾക്ക് കൗതുകകാഴ്ചയാണ്. ബോണക്കാട്, കല്ലാർ, പേപ്പാറ വനമേഖലകളിലും കണിക്കൊന്നകൾ പൂത്ത് സ്വർണവർണം വിതറി നില്ക്കുന്നുണ്ട്. ഒരു വീട്ടിൽ ഒരു കൊന്നമരം എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി വീടുകളിലും സ്കൂളുകളിലും നൽകിയ കൊന്നതൈകൾ പൂവിട്ടുനിൽക്കുകയാണ്.
ഫോട്ടോ-
വിതുര - പൊൻമുടി റോഡിൽ ആനപ്പാറ ചിറ്റാർ പാലത്തിന് സമീപം പൂത്ത് നിൽക്കുന്ന കണിക്കൊന്ന