പൂവാർ: റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൂട്ടധർണ സംഘടിപ്പിച്ചു. അമരവിള എ.എം. ആഫീസിനു മുന്നിൽ വച്ചു നടന്ന കൂട്ടധർണ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ, തലയൽ മധു, ബാബു ചന്ദ്രനാഥ്, പൊഴിയൂർ ആന്റണി, ഉച്ചക്കട ശശികുമാർ, രവികുമാർ, ജോൺ തുടങ്ങിയവർ ധർണയെ അഭിസംബോധന ചെയ്തു.