തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദളിത് പീഡനവും ചൂഷണവും അവസാനിപ്പിക്കുക, കെ.എ.എസ്. സംവരണം നിലനിറുത്തുക, മണ്ണന്തല ഐ.എ.എസ് കോച്ചിംഗ് സെന്റർ പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ നിലനിറുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ എ.ഐ.സി.സി മെമ്പർ കാവല്ലൂർ മധു ഉദ്ഘാടനം ചെയ്തു. ബി.ഡി.സി ജില്ലാ പ്രസിഡന്റ് അശോകൻ എ.കെ. നഗർ, ഡി.സി.സി വൈസ് പ്രസിഡന്റ് ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ സതീഷ്, ആർ. ഹരികുമാർ, ബി.ഡി.സി ജനറൽ സെക്രട്ടറിമാരായ ആർ.പി. കുമാർ, റ്റി.പി. പ്രസാദ്, സുമേഷ്, ജില്ലാ ജനറൽ സെക്രട്ടറി യശയ്യ ബി. ചക്കമല, നേതാക്കളായ രവീന്ദ്രൻ, ശശി, ബാബു, ശിവൻകുട്ടി, മോഹനൻ, അജിത് കുമാർ. റ്റി, ബാബുരാജ്, അജിത് കുമാർ. ബി, ഷാജി, ദേവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.