വർക്കല: ദേശീയ പണിമുടക്കിന്റെ ഭാഗമായി സി.ഐ.ടി.യു ജില്ലയിൽ ഉടനീളം സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു വർക്കലയിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി.സി.പി.എം ഏരിയാ സെക്രട്ടറി എസ്.രാജീവ് ഉദ്ഘാടനം ചെയ്തു.അഡ്വ. എഫ്.നഹാസ്, ജെ.ശശാങ്കൻ,അഡ്വ. ഫാത്തിമ,വി.സത്യദേവൻ, അഡ്വ.കെ.ആർ.ബിജു എന്നിവർ സംസാരിച്ചു.റെയിൽവെസ്റ്റേഷനിൽ നിന്നാരംഭിച്ച മാർച്ച് മൈതാനത്ത് സമാപിച്ചു.