mohana-iyer

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ഹർത്താലിൽ കേരള തമിഴ്നാട് അതിർത്തിയിൽ കല്ലേറ് കൊള്ളാതെ കെ.എസ്.ആർ.ടി.സി ബസിനെ സംരക്ഷിച്ച തമിഴ്നാട് എസ്.ഐയ്ക്ക് കെ.എസ്.ആർ.ടി.സിയുടെ വക ആയിരംരൂപ പാരിതോഷികം. കഴിഞ്ഞ ദിവസം ബസ് തടഞ്ഞ ഹർത്താൽ അനുകൂലികൾ ഡ്രൈവറെ മർദിക്കാനും ശ്രമിച്ചിരുന്നു. ഇതിനിടെ കളിയിക്കാവിള എസ്.ഐ മോഹന അയ്യർ ബസിന് മുന്നിലെത്തി പ്രതിഷേധക്കാരെ വിരട്ടി ഓടിച്ചു. ഇതിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.ഇത് ശ്രദ്ധയിൽപെട്ടതോടെ ടോമിൻ തച്ചങ്കരി തമിഴ്നാട് പോലീസ് അധികൃതരെ അറിയിച്ച ശേഷം എസ്. ഐയ്ക്കുളള പാരിതോഷികം അയച്ചുകൊടുത്തു.