തിരുവനന്തപുരം : കേരള സഹൃദയ വേദിയുടെ സ്‌നേഹ സ്പർശം പരിപാടിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള കുട വിതരണം സമാപിച്ചു. പെരുമാതുറ എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ സഹൃദയ വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പെർഫെക്ട് ഗ്രൂപ്പ് എം.ഡിയും ജീവകാരുണ്യ പ്രവർത്തകനുമായ എം.എ. സിറാജുദീൻ 200 കുട്ടികൾക്ക് കുട വിതരണം നടത്തി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 14 സ്‌കൂളുകളിലായി 2200 കുടകൾ കുട്ടികൾക്ക് വിതരണം ചെയ്തതായി അദ്ധ്യക്ഷ പ്രസംഗത്തിൽ ചാന്നാങ്കര എം.പി. കുഞ്ഞ് അറിയിച്ചു. യോഗത്തിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ദുൽ വാഹിദ്, വാർഡ് മെമ്പർ നസീഹ, എം.എസ്. കമാലുദീൻ, സുൽഫി സാഗർ, ഷൈലജ ടീച്ചർ, ഫസിൽ ഹഖ്, ബദർ ലബ്ബ, സഫീർ, അശോകൻ, അൻസർ, ഷാഹുൽ ഹമീദ്, അഷ്റഫ്, ചാന്നാങ്കര എം.പി. ഷൈല, ഷാഫി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.