award-vitharanam

കല്ലമ്പലം: സർക്കാരിന്റെ 2016-17 വർഷത്തെ ഇ-ഗവേർണൻസ് പുരസ്‌കാരത്തിന് ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ കല്ലമ്പലം അക്ഷയ കേന്ദ്രം അർഹമായി. അക്ഷയാ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. തിരുവനന്തപുരം ഐ.എം.ജിയിലെ പത്മം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ടോം ജോസ് അവാർഡുകൾ വിതരണം ചെയ്തു. കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ശിവശങ്കർ, ഡോ. ചിത്ര, ഡോ. സജീവ് തുടങ്ങിയവർ പങ്കെടുത്തു.