കല്ലമ്പലം : പാഞ്ഞെത്തിയ കാർ വീടിന്റെ മതിൽ ഇടിച്ചുതകർത്ത് നിറുത്താതെപോയി. ചാത്തമ്പറ - നെടുമ്പറമ്പ് റോഡിൽ നെടുമ്പറമ്പ് രമണിവിലാസത്തിൽ അശോകന്റെ മതിലാണ് തകർത്തത്. സമീപത്തുണ്ടായിരുന്ന നാല് വയസുള്ള കുട്ടിയും മാതാവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മതിലും പൈപ്പ് ലൈനും പൂർണമായും തകർന്നു. മതിൽ തകർന്നിടത്തു നിന്ന് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ലഭിച്ചിട്ടുണ്ട്. കെ.എൽ 04 യു 2712 എന്ന വണ്ടിയുടെ ഉടമയുടെ ആർ ടി ഓഫീസ് വിലാസം ഭരതന്നൂർ, പുളിക്കറകുന്ന്, കുഴിവാരത്ത് വീട്ടിൽ മുഹമ്മദ് തൗഫീഖ് എന്നാണ്. അശോകൻ നഗരൂർ പൊലീസിൽ പരാതി നൽകി. ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്ന് പരിസരവാസികൾ ആരോപിച്ചു.