steephan-netto

പാറശാല : മൽസ്യബന്ധനത്തിനിടെ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജാശുപത്രിയിലായിരുന്ന മൽസ്യത്തൊഴിലാളി മരിച്ചു.പൊഴിയൂർ പരുത്തിയൂർ പള്ളിവിളാകം വീട്ടിൽ സ്റ്റീഫൻ നെറ്റോ (44) ആണ് മരിച്ചത്. 30 ന് വൈകിട്ട് 4 മണിക്ക് കട്ടമരത്തിൽ മീൻ പിടിക്കാൻ പോകവെ പൊഴിയൂർ കടലിൽ വച്ചാണ് അപകടം .ചികിൽസയിലിരിക്കെ ഇന്നലെ രാവിലെ 10 മണിക്കാണ് മരിച്ചത് .ഭാര്യ : ഹെലൻ. മക്കൾ : സ്റ്റെ ഫിൻനെറ്റോ, സ്റ്റെനോനെറ്റോ, സ്‌റ്റെഫിനോ നെറ്റോ. തിരുവനന്തപുരം രൂപതയിലെ വൈദികരായ ഫാ.ജെറോം നെറ്റോ,ഷൈജു നെറ്റോ (കാരോട് ആശ്രമത്തിലെ (ഒ.സി.ഡി.) എന്നിവരുടെ സഹോദരനാണ് പരേതൻ. ഫോട്ടോ: സ്റ്റീഫൻ നെറ്റോ.