തിരുവനന്തപുരം: മണ്ണന്തലയിൽ ഒന്നരകിലോ ക‌ഞ്ചാവുമായി രണ്ട് ആസാം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ സുധിൻമൃണാൾ, സുജിത്ത് എന്നിവരാണ് ഇന്നലെ രാത്രി പിടിയിലായത്. നഗരത്തിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിക്കപ്പെട്ടത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണന്തല മുക്കോലയിലെ താമസ സ്ഥലത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ് . ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.