പള്ളിക്കൽ: ആത്മഹത്യക്ക് ശ്രമിച്ച ബധിരയും മൂകയുമായ സ്ത്രീ ഇന്നലെ മരിച്ചു. നാവായിക്കുളം പുതുവീടിൽ ഷൈലജ(51) യാണ് മരിച്ചത്. മാനസിക പ്രശ്നമാണ് കാരണമെന്ന് കരുതുന്നു.. മൂന്നാം തീയതി വെകിട്ട് 4.30 ഓടെയാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ കാലത്ത് 10 മണിക്കാണ് മരിച്ചത്.സംസ്കാരം നടന്നു. ഭർത്താവ് വിജയകുമാരൻ പിള്ള. മക്കൾ വിഷ്ണു, പ്രസാദ്