ചിറയിൻകീഴ്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് ലൈവിൽ വന്ന യുവാവ് പൊലീസ് പിടിയിൽ. മടവൂർ പുലിയൂർക്കോണം വട്ടക്കൈത ജിജി വിലാസത്തിൽ അപ്പുണ്ണിയാണ് (24) അറസ്റ്റിലായത്. ചിറയിൻകീഴ് എസ്.ഐ. നിയാസ്, അനിൽകുമാർ, ശരത്ത്, രഞ്ജിത് എന്നിവരാണ് ഇയാളെ പിടികൂടിയത്.