കടയ്ക്കാവൂർ: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 8, 9 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് രണ്ട് ദിവസവും ട്രെയിൻ തടയും. 9 നാണ് ചിറയിൻകീഴിൽ തടയുന്നത്. ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ പ്രചാരണം നടത്തി. കെ. രാജൻബാബു, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി. പയസ്, അഡ്വ. സി.ജെ. രാജേഷ്കുമാർ, കെ. അനിരുദ്ധൻ, എ. സജീർ, ബി.എൻ. സൈജുരാജ്, ഇഗ്നേഷ്യസ് ലയോള, അഫ്സൽമുഹമ്മദ്, അഡ്വ. പ്രദീപ്കുമാർ.( സി.ഐ.ടി.യു), ഷിഹാബുദീൻ മണനാക്ക്, (ഐ.എൻ.ടി.യു.സി), തിനവിള സർജിത്ത്, ബിജു ജോസഫ്, ബാഹുലേയൻ, (എ.ഐ.ടി.യു.സി) തുടങ്ങിയവർ നേതൃത്വം നൽകി. ബസ് യാത്രക്കാരോടും ഈ തീയതികളിൽ യാത്ര ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബസ് സ്റ്റാൻഡുകളിൽ പ്രചാരണം നടത്തും.