തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ പുതിയ അവസരങ്ങൾ സ്വന്തമാക്കുന്നതിന് മികച്ച വിദ്യാഭ്യാസം നൽകി യുവാക്കളെ പ്രാപ്തരാക്കണമെന്ന് ഡോ.ശശി തരൂർ എം.പി പറഞ്ഞു. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന പുതിയ സമീപനങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഫ്യൂചറിസ്റ്റിക് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചും ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും ചേർന്ന് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സി.ചന്ദ്രഹാസൻ അദ്ധ്യക്ഷനായിരുന്നു. ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജീസ് വൈസ് ചാൻസലർ ഡോ.കുഞ്ചറിയ ഐസക്ക്, ഇലക്ട്രോ മെക്കാനിക്കൽ പ്രോഡക്ട് ഡിസൈനർ കേശവപ്രസാദ്, റോബോട്ടിക് ആൻഡ് കൊഗ്നീറ്റീവ് സിസ്റ്റം ഗ്ളോബൽ ഹെഡ് ഡോ.റോഷി ജോൺ, ഡോ.വിജയലക്ഷ്മി, മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, മുൻ അഡിഷണൽ സെക്രട്ടറി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ശ്രീകുമാർ .പി.എസ് നന്ദി പറഞ്ഞു.