ബാലരാമപുരം: റസൽപ്പുരം ശാഖയിൽ ഗുരുദേവപ്രതിഷ്ഠയോടനുബന്ധിച്ച് ഗുരുദേവദർശനം ആസ്പദമാക്കി സാഹിത്യ മത്സരവും ശ്രീനാരായണ ക്വിസ് മത്സരവും 12,​13 തീയതികളിൽ നടക്കുമെന്ന് ശാഖാ കമ്മിറ്റി അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം രാവിലെ 9ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഉപന്യാസം,​ ആത്മോപദേശ ശതകം,​ വായന എന്നീ മത്സരം 12 നും മറ്റ് മത്സരങ്ങൾ 13 നും നടക്കും. മത്സര ഇനങ്ങളും വിഷയവും ചുവടെ പദ്യപാരായണം– പ്രീ.കെ.ജി.എൽ.കെ.ജി,​ യു.കെ.ജി (ദൈവദശകം – ആദ്യത്തെ 5 ശ്ലോകം)​,​എൽ.പി.എസ് (ജീവകാരുണ്യ പഞ്ചകം – ആദ്യത്തെ അഞ്ച് ശ്ലോകം)​,​ യു.പി.എസ് –സദാചാരം,​ എച്ച്.എസ് – (പിണ്ഡ നന്ദി – ആദ്യത്തെ അഞ്ച് ശ്ലോകം)​,​ കോളേജ് വിഭാഗം - ഈശാവസ്യോപനിഷത്ത് – ആദ്യത്തെ അഞ്ച് ശ്ലോകം)​ പ്രസംഗം –പ്രീ.കെ.ജി. എൽ.കെ.ജി.യു.കെ.ജി –ശ്രീനാരായണ ഗുരു,​ എൽ.പി.എസ് – ശ്രീനാരായണ ഗുരു,​ യു.പി.എസ് –സദാചാരത്തിലെ സാരം,​ എച്ച്.എസ് – പിണ്ഡനന്ദിയുടെ സാരം,​ കോളേജ് വിഭാഗം – ഈശാവസ്വോപനിഷത്തിന്റെ സാരം,​ പൊതുവിഭാഗം –ദൈവദശകത്തിന്റെ സാരം,​ ഉപന്യാസം – ശ്രീനാരായണ ധർമ്മം മുതൽ അഷ്ടമ സർഗ്ഗം വരെ ആശയം വിശദീകരിക്കുക,​ വായനാമത്സരം – എൽ.പി.എസ് ഗദ്യ പ്രാർത്ഥന,​ യു.പി.എസ്,​ എച്ച്.എസ് ,​ കോളേജ്,​ പൊതുവിഭാഗം – ദൈവചിന്തനം. ശ്രീനാരായണ ക്വിസ് എൽ.കെ.ജി മുതൽ പൊതുവിഭാഗം വരെ (ഗുരുദേവന്റെ ജീവിതവും ദർശനവും)​