ss

നെയ്യാറ്റിൻകര : കേന്ദ്ര സർക്കാരിനെതിരെയുള്ള പണിമുടക്ക് വിജയിപ്പിക്കുവാനായി സ്റ്റേറ്റ് എംപ്ളോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച വാഹന പ്രചാരണജാഥ ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു.താലൂക്ക് ചെയർമാൻ ഷിബുഷൈൻ വി.സി.അദ്ധ്യക്ഷത വഹിച്ചു. വി. അവനീന്ദ്രകുമാർ, വഞ്ചിയൂർ രാധാകൃഷ്ണൻ,നെയ്യാറ്റിൻകര പ്രിൻസ്,രാജ്മോഹൻ,മോഹൻകുമാർ,സജീവ്കുമാർ, മസൂദ്,ബിജു,ബാബു ജി.ജയകേശ്,സജി, ഷൈജിഷൈൻ, വിനോദ്കുമാർ, രഞ്ജുനാഥ്, അയിര സനൽകുമാർ, മനുലാൽ,നിധീഷ് കാന്ത്,സുരേഷ്കുമാർ, വിജയരാജ്, വർഗീസ്, സജിത്കുമാർ, ബിന്ദു ബി.കൃഷ്ണ,കിരൺ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു. താലൂക്ക്കൺവീനർ ആത്മകുമാർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.