bank-inauguration

നേമം: പാപ്പനംകോട് സർവീസ് സഹകരണ ബാങ്കിന്റെ രണ്ടാമത് ശാഖ കാരയ്ക്കാമണ്ഡപത്ത് ഉദ്ഘാടനം ചെയ്തു. കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപത്ത് ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബാങ്ക് ലോക്കറിന്റെ ഉദ്ഘാടനം ഔഷധി ഡയറക്ടർ അഡ്വ. ജി.ആർ. അനിലും സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ ആംബുലൻസിന്റെയും മൊബൈൽ മോർച്ചറിയുടെ ഉദ്ഘാടനം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എപ്ലോയിസ് ചെയർമാനും മുൻ എം.എൽ.എയുമായ വി. ശിവൻകുട്ടിയും നിർവഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. പ്രസാദ് അദ്ധ്യക്ഷനായ സമ്മേളനത്തിൽ, സഹകരണബാങ്ക് വൈസ് പ്രസിഡന്റ് എം. ഗംഗാധരൻ, സെക്രട്ടറി കെ.ജി. തങ്കമണി, തിരുവല്ലം ശിവരാജൻ, കൈമനം പ്രഭാകരൻ, എം.എ. ലത്തീഫ്, എം.എം. ബഷിർ, ആർ. പ്രദീപ് കുമാർ, കൗൺസിലർമാരായ നീറമൺകര വിജയൻ, സഫീറ ബീഗം, ഭരണസമിത അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.