traduniyanjadha

മുടപുരം :വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 8, 9 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് അഴൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. അഴൂർ ഗണപതിയാൻകോവിൽ ജംഗ്ഷനിൽ കയർഫെഡ് ചെയർമാനും സി.ഐ.ടി.യു അഖിലേന്ത്യാ കമ്മിറ്റി അംഗവുമായ അഡ്വ. എൻ.സായികുമാർ ഉദ്‌ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് സി. സുര (ക്യാപ്ടൻ), എ.ഐ.ടി.യു.സി നേതാവ് എസ്. വിജയദാസ് (മാനേജർ ) തുടങ്ങിയവർ നേതൃത്വം നൽകിയ ജാഥ പെരുങ്ങുഴി മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു.