തിരുവനന്തപുരം:കേരളത്തിലെ ക്രമസമാധാന നില കേന്ദ്രത്തെ ധരിപ്പിച്ചെന്ന് ഗവർണർ പി. സദാശിവം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ ഫോണിൽ വിളിച്ചാണ് വിവരം ധരിപ്പിച്ചത്. രണ്ടു ദിവസത്തെ ക്രമസമാധാന നിലയെ കുറിച്ചുള്ള വിവരങ്ങളാണ് അറിയിച്ചത്.
ഇക്കാര്യം ട്വീറ്റിലൂടെയാണ് ഇപ്പോൾ ചെന്നെയിലുള്ള ഗവർണർ വ്യക്തമാക്കിയത്. ഗവർണർ ഇന്ന് കേരളത്തിൽ മടങ്ങിയെത്തും.
കേരളത്തിലെ ക്രമസമാധാന നിലയെപ്പറ്റി റിപ്പോർട്ട് നൽകാൻ ഗവർണറോടും ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം ഗവർണർ വിശദമായ റിപ്പോർട്ട് നൽകും.