ആര്യനാട്: തയ്യൽ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ആൾകേരളാ ടെയിലേഴ്സ് അസോസിയേഷൻ പൂവച്ചൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് ജി. ബോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി എസ്. സതികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വിഴിഞ്ഞം പ്രഭാകരൻ മുഖ്യ പ്രാഭാഷണം നടത്തി. ഏരിയാ സെക്രട്ടറി ഒ.ബി. ദിവാകരൻ, ട്രഷറർ പീരുമുഹമ്മദ്, അംബി തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ജി. ബോസ് (പ്രസിഡന്റ്), ഒ.ബി. ദിവാകരൻ (സെക്രട്ടറി), അമ്പിളി (ട്രഷറർ) തുടങ്ങി 20 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.