കിളിമാനൂർ : ശബരിമല കർമ സമിതിയുടെ ഹർത്താൽ ദിനത്തിൽ സംഘപരിവാർ സംഘടനകൾ കെ.എസ്.ടി.എയുടെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസും, വായന ശാലകളും, സമ്മേളന പ്രചാരണ ബോർഡുകളും വ്യാപകമായി നശിപ്പിച്ചതിനെതിരെ കെ.എസ്.ടി.എ കിളിമാനൂർ സബ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിൽ നിരവധി അദ്ധ്യാപകർ പങ്കെടുത്തു. കെ.എസ്.ടി.എ നേതാക്കളായ എൻ. സലിൽ, എം.എസ്. സുരേഷ്ബാബു, സി.എസ്. സജിത, ആർ.കെ. ദിലീപ്കുമാർ, കെ.വി. വേണുഗോപാൽ, എസ്. സുരേഷ് കുമാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി